Connect with us

Gulf

കോവിഡ് 19: ജിദ്ദയില്‍ ഏഴ് സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യു

Published

|

Last Updated

ജിദ്ദ | കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് സ്ഥലങ്ങളില്‍ ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖലീല്‍, അല്‍ഖര്‍യാത്ത്, സൗത്ത് കിലോ 14, നോര്‍ത്ത് കിലോ 14, കിലോ 13, പെട്രോമിന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ശനിയാഴ്ച്ച വൈകുന്നേരം മൂന്നുമണിമുതല്‍ 24 കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആശുപത്രി, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ ഏറ്റവും അത്യാവശ്യമായ ആവശ്യങ്ങള്‍ക്ക് മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നതിന് അനുമതിയുണ്ട്.

രോഗ ബാധ തടയുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മക്കയിലും മദീനയിലും പുതിയ അറിയിപ്പ് ഉണ്ടാവുന്നത് വരെ 24 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest