Connect with us

Gulf

സഊദിയിലെ അബഹയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

അബഹ | സഊദിയിലെ അബഹയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ സീമോന്റെ മകള്‍ ലിജി (31) യാണ് മരിച്ചത്. അബഹയിലെ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്.

കുറച്ചു നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദരോഗത്തിനും ചികിത്സയിലായിരുന്നു ഇവര്‍. അബഹയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബുവും മകള്‍ ഇവാനയും അബഹയിലുണ്ട്, മാതാവ്: ലിസ്സി. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Latest