Connect with us

Covid19

നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം; 41 രാഷ്ട്രങ്ങളില്‍ നിന്നെത്തിയവര്‍ കരിമ്പട്ടികയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിസാമുദ്ദീനില്‍ തബ്ലീഗ് ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ യു എസ് ഉള്‍പ്പെടെ 41 രാഷ്ട്രങ്ങളില്‍ നിന്നെത്തിയവര്‍. വിസാ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഇവര്‍ സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിവരം. ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ മത സമ്മേളനത്തില്‍ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ഗുരുതര ലംഘനമായാണ് അധികാരികള്‍ കണക്കാക്കിയിട്ടുള്ളത്. ഇവരുടെ വിസ റദ്ദാക്കുമെന്നാണ് സൂചന.
ഇവരെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമ്മേളനത്തിനെത്തിയ 960 വിദേശ പൗരന്മാരില്‍ 379 പേരും ഇന്തോനേഷ്യക്കാരാണ്. ബംഗ്ലാദേശ് (110), കിര്‍ഗിസ്ഥാന്‍ (77), മ്യാന്‍മര്‍ (63), തായ്‌ലന്‍ഡ് (65) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നുള്ള കണക്ക്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി, ഉത്തര അമേരിക്കയിലെ കരീബിയന്‍ ദ്വീപുകളിലുള്ള ട്രിനിഡാഡ് ആന്‍ഡ് ടൊബോഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാമെതിരെ നിയമ നടപടി വരും.
വിസാ ചട്ടങ്ങള്‍ ലംഘിച്ച് തബ്ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 4,200ല്‍ പരം വിദേശികളെയാണ് 2015നു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ കുടിയേറ്റ വിഭാഗം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത്.

 

---- facebook comment plugin here -----

Latest