Connect with us

Kerala

പാഴ്‌സല്‍ ഭക്ഷണ വിതരണത്തിനുള്ള സമയം ദീര്‍ഘിപ്പിച്ച് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം | ഹോട്ടലുകളില്‍ നിന്നുള്ള പാഴ്‌സല്‍ ഭക്ഷണ വിതരണത്തിനുള്ള സമയം ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വൈകീട്ട് അഞ്ചു മണിവരെ എന്ന നിലവിലെ സമയം എട്ടു മണി വരെയായാണ് ദീര്‍ഘിപ്പിച്ചത്. മുമ്പുള്ള ഉത്തരവു പ്രകാരം രാവിലെ ഏഴു മുതല്‍ അഞ്ചു വരെയായിരുന്നു പാഴ്‌സല്‍ ഭക്ഷണ വിതരണത്തിന് അനുവദിച്ചിരുന്ന സമയം.

സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണത്തിനായുള്ള കൗണ്ടറുകള്‍ വൈകീട്ട് എട്ടു വരെ പ്രവര്‍ത്തിപ്പിക്കാം. ഭക്ഷണം വിതരണം ചെയ്യുന്ന ഓണ്‍ലൈന്‍ വില്‍പനക്കാര്‍ ഒമ്പതു മണിക്ക് മുമ്പ് സേവനം അവസാനിപ്പിക്കണണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

Latest