National
ചാള്‍സ് രാജകുമാരന് കൊവിഡ് മാറിയത് ആയൂര്‍വ്വേദ ചികിത്സയെ തുടര്‍ന്നെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി | ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ കൊവിഡ് രോഗം മാറിയത് ആയൂര്‍വ്വേദ ചികിത്സയെ തുടര്‍ന്നെന്ന് അവകാശവാദവുമായി കേന്ദ്രസഹമന്ത്രി ശ്രീപദ് നായിക്. ചാള്‍സിന് നല്‍കിയ ചികിത്സയെക്കുറിച്ച് ഡോ. ഐസക് മത്തായി എന്നയാളാണ് തന്നോട് പറഞ്ഞതെന്നും ആയുഷ്മന്ത്രാലയത്തിലെ സഹമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ സൗഖ്യ എന്ന പേരിലുള്ള ആയുര്‍വേദ റിസോര്‍ട്ട് നടത്തിവരികയാണ് ഡോ.ഐസക് മത്തായി. താന്‍ ചാള്‍സ് രാജകുമാരന് നടത്തിയ ആയുര്‍വേദ-ഹോമിയോപ്പതി ചികിത്സകള്‍ ഫലം കണ്ടു എന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്നായിരുന്നു നായിക്കിന്റെ വാക്കുകള്‍. ഇത്തരം സുഖപ്പെടലുകള്‍ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ പുരാതന ചികിത്സാ രീതിയുടെ മഹത്വത്തെ ഊട്ടിയുറപ്പിക്കുന്നണ്. ചാള്‍സ് രാജകുമാരന് നല്‍കിയ മരുന്നുകളെക്കുറിച്ചും ചികിത്സയുടെ വിശദാംശങ്ങളെക്കുറിച്ചും ഐസക് മത്തായ് ആയുഷ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞ ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.