Kerala
താനൂരില്‍ റോഡരികില്‍ കൂട്ടംകൂടി നില്‍ക്കുന്നതിനെ എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം | കൊവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ഇത് ലംഘിച്ച് കൂട്ടംകൂടി നില്‍ക്കുന്നതിനെ എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകന് വെട്ടേറ്റു. മലപ്പുറം താനൂരില്‍ ഇന്ന് പുലര്‍ച്ചെ 3.50 ഓടെയാണ് സംഭവം.
ട്രോമാകെയര്‍ വൊളന്റിയര്‍ ചാപ്പപ്പടി ജാബിറിനാണ് കൈക്കും കാലിനും വെട്ടേറ്റത്. രണ്ട് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. റോഡരികിലെ വഴിയിരികില്‍ കെട്ടിയ ഷെഡ്ഡില്‍ ആളുകള്‍ ഏതാനും ദിവസമായി കൂടിയിരിക്കുന്നതിനെ ജാബിര്‍ എതിര്‍ത്തിരുന്നു. പിന്നീട് പോലീസെത്തി ഷെഡ് പൊളിച്ചുനീക്കി. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ജാബിറിനെ വീട്ടിലെത്തിച്ചു. ജാബിന്റെ പരുക്ക് ഗുരുതരമല്ല.
---- facebook comment plugin here -----