Covid19
കൊവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടം, ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരും: പ്രധാന മന്ത്രി

ന്യൂഡല്‍ഹി | കൊവിഡിനെതിരെയുള്ളത് നീണ്ട പോരാട്ടമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. യുദ്ധം തുടങ്ങിയതേയുള്ളൂ. ഒറ്റക്കെട്ടായി പോരാടണം. എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും മേലെയാണ് ഈ പോരാട്ടമെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാന മന്ത്രി പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാലും തെരുവുകളില്‍ സ്വതന്ത്രമായി ഇറങ്ങാനുള്ള അവസരമായി അതിനെ ആരും കാണരുത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും നിയന്ത്രണങ്ങള്‍ തുടരും. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----