Connect with us

Covid19

കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണവുമായി ആസ്‌ത്രേലിയ

Published

|

Last Updated

കാന്‍ബറ | കൊവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച് ആസ്‌ത്രേലിയ. രണ്ട് വാക്‌സിനുകളാണ് പരീക്ഷിക്കുന്നത്. ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റിയുടെയും യു എസ് കമ്പനിയായ ഇനോവിയോ ഫാര്‍മസ്യൂട്ടിക്കലിന്റെതുമാണ് വാക്‌സിനുകള്‍. ഇവ മൃഗങ്ങളില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ആസ്‌ത്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന്റെ പൂര്‍ണ ഫലം ലഭിക്കാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാക്‌സിന്‍ ഫലപ്രദമാവുമോ എന്നും മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്നും ആസ്‌ത്രേലിയയുടെ ദേശീയ ശാസ്ത്ര ഏജന്‍സി പരിശോധിക്കും. ലോകത്ത് പലയിടത്തും കൊവിഡിനെതിരായ വാക്‌സിനുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നുണ്ട്.

Latest