Connect with us

Covid19

കൊവിഡ്: ഉപഭോക്താക്കള്‍ക്ക് ഇളവുകളുമായി കെ എസ് ഇ ബി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇളവുകളുമായി കെ എസ് ഇ ബി. ഇളവ് കഴിഞ്ഞുള്ള മാസം ശരാശരി ബില്ലിംഗ് രീതി നടപ്പിലാക്കാനാണ് തീരുമാനം. കഴിഞ്ഞ മൂന്ന് ബില്‍ തുകയുടെ ശരാശരി തുകയാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുകയെന്നും സര്‍ ചാര്‍ജോ പലിശയോ ഈടാക്കില്ലെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള അറിയിച്ചു. മാസം തോറും പണമടക്കുന്നവര്‍ക്കും ഇതേ രീതിയില്‍ തന്നെ ബില്‍ തുക കണക്കാക്കും. ശരാശരി ബില്ലില്‍ വരുന്ന വ്യത്യാസം ഇനിയുള്ള മീറ്റര്‍ റീഡിംഗ് അനുസരിച്ച് പരിഹരിക്കും. ഇളവ് കഴിഞ്ഞുള്ള ബില്ലില്‍ യാതൊരുവിധ അധിക തുകയും ഈടാക്കില്ല.

വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കൊവിഡ് കൂടുതലായി വ്യാപിച്ച ജില്ലകളെ സഹായിക്കാന്‍ 50 കോടി രൂപ ആരോഗ്യ വകുപ്പിന് കെ എസ് ഇ ബി കൈമാറിയതായും എന്‍ എസ് പിള്ള പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം അടുത്തമാസം നാല് വരെ മീറ്റര്‍ റീഡിംഗ്, ബില്ലിംഗ് തുടങ്ങിയ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ് കെ എസ് ഇ ബി.

Latest