Connect with us

Covid19

സംഹാര താണ്ഡവം തുടര്‍ന്ന് കൊവിഡ്; മരിച്ചവരുടെ എണ്ണം 47000 കവിഞ്ഞു

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് വൈറസ് ബാധ പടരുന്നതിന്റെ വേഗം തെല്ലും കുറഞ്ഞില്ല. രോഗം ബാധിച്ചവരുടെ എണ്ണം 9,35,431 ആയി. 47,194 പേര്‍ മരിച്ചു. ഒരാഴ്ച കൊണ്ട് ആഗോള തലത്തില്‍ നാലു ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ അതിവേഗമാണ് രോഗം പടരുന്നത്. രോഗികളുടെ എണ്ണം നിലവില്‍ 2,15,020 ആയി. 4300ല്‍ അധികം പേര്‍ മരിച്ചു. ബ്രിട്ടനിലും സ്പെയിനിലും മരണനിരക്ക് കുതിക്കുകയാണ്. ബ്രിട്ടനില്‍ 563 ഉം സ്പെയിനില്‍ 864 ഉം പേരാണ് ബുധനാഴ്ച മാത്രം മരിച്ചത്. ഇതോടെ ബ്രിട്ടനിലെ ആകെ മരണം 2352 ഉം സ്പെയിനിലെത് 9387 ഉം ആയിരിക്കുകയാണ്. സ്പെയിനില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിയുകയും ചെയ്തു.

ഇറ്റലിയിലാണെങ്കില്‍ 24 മണിക്കൂറിനിടെ 727 പേര്‍ മരിച്ചു. 13,155 ആണ് ഇവിടുത്തെ ആകെ മരണം. ഫ്രാന്‍സ് (4032), ചൈന (3312), ഇറാന്‍ (3036), നെതര്‍ലന്‍ഡ്‌സ് (1173) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ മരിച്ചവരുടെ കണക്ക്.