Connect with us

Covid19

ഭക്ഷ്യവിഭവ കിറ്റുകള്‍ തയാറാകുന്നു; വിതരണം ഈയാഴ്ച ആരംഭിക്കും

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യവിഭവ കിറ്റുകള്‍ തയാറായി. ഈയാഴ്ചയില്‍ തന്നെ വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സി എം ഡി. പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും, ഗാന്ധിനഗറിലെ ഹെഡ് ഓഫീസിലും, തിരഞ്ഞെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയാറാക്കുന്നത്.

17 വിഭവങ്ങളാണ് കിറ്റിലുള്ളത്.
പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്‌ലവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നിവയാണ് വിഭവങ്ങള്‍.

1,000 രൂപ വില വരുന്ന വിഭവങ്ങളാണ് സൗകര്യപ്രദമായ സഞ്ചിയിലാക്കി നല്‍കുന്നത്. കിറ്റുകള്‍ക്കായി സര്‍ക്കാര്‍ 350 കോടി രൂപ സി എം ഡി ആര്‍ എഫില്‍ നിന്ന് ആദ്യ ഗഡുവായി അനുവദിച്ചിട്ടുണ്ട്. ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമാണ് കിറ്റുകള്‍ക്ക് അര്‍ഹതയില്ലാത്തത്. കിറ്റുകള്‍ ആവശ്യമില്ലെങ്കില്‍ തിരിച്ചുനല്‍കുകയും ചെയ്യാം.