Connect with us

Covid19

കൊവിഡ് 19: സഊദിയില്‍ ആറുപേര്‍കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 1,720

Published

|

Last Updated

ദമാം | സഊദിയില്‍ `കൊവിഡ് വൈറസ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു. മദീനയില്‍ ഒരു സ്വദേശിയടക്കം നാല് പേരും മക്കയിലും റിയാദിലുമായി ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിനാറായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സഊദിയില്‍ 157 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,720 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച 157 പേരില്‍ 78 പേര്‍ മദീനയിലും 55 പേര്‍ മക്കയിലുമാണ്. റിയാദ് (ഏഴ്), ഖത്വീഫ് (ആറ്), ജിദ്ദ (മൂന്ന്), ഹുഫൂഫ് (മൂന്ന്), തബൂക്ക് (രണ്ട്), ത്വാഇഫ് (രണ്ട്) അല്‍ അനകിയ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ഇതുവരെ 264 പേര്‍ രോഗമുക്തി നേടിയതായും രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കൊവിഡ് ബാധിത രാജ്യത്ത് നിന്ന് മടങ്ങിയെത്തിയയാളാണ്. ബാക്കിയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് പകര്‍ന്നതാണെന്നും വക്താവ് പറഞ്ഞു.

Latest