Connect with us

Covid19

തൊഴിലിടങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം തൊഴിലുടമകള്‍ നല്‍കണം

Published

|

Last Updated

തിരുവനന്തപുരം | തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക് അയക്കരുത്.

അതിഥി തൊളിലാളികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതേസമയം, അതിഥി തൊഴിലാളികളില്‍ ചിലര്‍ ചില ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ താമസിച്ച് ഭക്ഷണം കഴിക്കുന്നവരാണെന്ന യാഥാര്‍ഥ്യമുണ്ട്. ചില തൊഴിലുടമകള്‍ ഇത്തരം തൊഴിലാളികളോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ഇതുവരെ നല്‍കിയിരുന്ന സൗകര്യം തുടര്‍ന്നും അനുവദിക്കണം. നാളെയും അവരെ ആവശ്യമുള്ളതാണ്. പ്രതിസന്ധി സാഹചര്യത്തില്‍ അവരെ കൈയൊഴിയുന്ന നിലപാട് സ്വീകരിക്കരുത്.

ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest