Connect with us

National

ലോക്ക് ഡൗണ്‍: തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് 21 ദിവസത്തെ വേതനം മുന്‍കൂര്‍ നല്‍കണമെന്ന് സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 21 ദിവസത്തെ വേതനം മുന്‍കൂര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും സജീവമായിരിക്കുന്നവരുമായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം മുന്‍കൂര്‍ നല്‍കണമെന്നതാണ് ആവശ്യം. തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുന്ന വേളയില്‍ ഇത് ക്രമീകരിക്കാവുന്നതാണെന്നും സോണിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയുണ്ട്. എട്ട് കോടി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മറ്റൊരു വരുമാന മാര്‍ഗവുമില്ല. നാട് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കാലഘട്ടത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള നടപടികള്‍ അവലംബിക്കാവുന്നതാണെന്നും സോണിയ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest