Connect with us

Covid19

അമേരിക്കയില്‍ വരാനിരിക്കുന്നത് വേദനാജനകമായ ദിനങ്ങള്‍; രണ്ടര ലക്ഷത്തോളം പേര്‍ മരിച്ചേക്കാമെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | രാജ്യത്താകമാനം കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ ജനതക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വൈറസ് ബാധ പ്ലേഗിന് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു.വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

മാന്ത്രിക വാക്‌സിനോ തെറപ്പിയോ ഇല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്ന് കൊവിഡ് 19 റെസ്‌പോണ്‍സ് കോഓഡിനേഷന്‍ തലവന്‍ ഡിബോറബെര്‍ക്‌സ് പറഞ്ഞു. ഒന്നുമുതല്‍ 2.40 ലക്ഷം വരെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്.

കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം ചൈനയിലെ മരണസംഖ്യ മറികടന്നിരുന്നു.

---- facebook comment plugin here -----

Latest