Connect with us

Kuwait

കുവൈത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 289 ആയി

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 23 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ
രോഗബാധിതരുടെ എണ്ണം 289 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

രോഗബാധിതരില്‍ 216 പേര്‍ ചികിത്സയിലുള്ളത് . ഇവരില്‍ പതിമൂന്ന് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ് .രോഗബാധ കണ്ടെത്തത്തിയവരില്‍ രാജ്യത്ത് 73 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത് . രോഗമുക്തി നേടിയവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് പുനരധിവാസ വാര്‍ഡില്‍ പ്രവേശിപ്പിച്ച് പൂര്‍ണ്ണമായ നിരീക്ഷണത്തിനും ആരോഗ്യ പരിശോധനകള്‍ക്കും ശേഷമാണ് പുറത്ത് വിടുന്നത്