Connect with us

Covid19

സഊദിയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

Published

|

Last Updated

ദമാം  | സഊദിയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപെട്ടതോടെ രാജ്യത്തെ മരണ നിരക്ക് 10 ആയി. 50 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തിനേടിയവരുടെ എണ്ണം 165ആയി ഉയര്‍ന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

1563 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിതീകരിച്ചിട്ടുള്ളത് ,രോഗബാധിതരില്‍ 31 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് ,രണ്ട് മരണങ്ങള്‍ മദീനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.പുതുതായി രോഗം സ്ഥിതീകരിച്ചവരില്‍ രണ്ട് പേര്‍ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് സഊദിയില്‍ എത്തിയവരാണ്, 108 പേര്‍ നേരത്തെ രോഗം കണ്ടെത്തിയവരില്‍ നിന്ന് രോഗം രോഗം പകര്‍ന്നതാണ്

ചൊവ്വാഴ്ച റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിതീകരിച്ചിരിക്കുന്നത് 33 പേര്‍ , ജിദ്ദ (29), മക്ക (20), അല്‍ഖത്തീഫ് (7), അല്‍ഖോബാര്‍ (4), മദീന (3), ദമ്മാം (3) , ഹുഫുഫ് (2), ജിസാന്‍ (2), ദഹ്‌റാന്‍ (2), അബഹ (1), ഖമീസ് മുഷൈത് (1), അല്‍ ഖഫ്ജി (1), റസ് തനൂറ(1), അല്‍ ബദിയ (1)മാണ് രോഗം സ്ഥിതീകരിച്ചത് . രാജ്യത്ത് ക്വാറൈന്റനില്‍ കഴിഞ്ഞിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം പേരെ രോഗമില്ലെന്ന് ഉറപ്പുവരുത്തി വിദഗ്ദ പരിശോധനക്ക് ശേഷം വീടുകളിലേക്ക് മടങ്ങിയതായും,വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍നിന്നും മുക്തരാകുമെന്നും വക്താവ് പറഞ്ഞു.

Latest