Connect with us

Alappuzha

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

Published

|

Last Updated

ഹരിപ്പാട് | ആലപ്പുഴ ഹരിപ്പാടിൽ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ്  അറസ്റ്റില്‍.  ജില്ലാ പ്രസിഡന്റ് ചിങ്ങോലി എന്‍ ടി പി സി ജംഗ്ഷന് സമീപം ദാറുല്‍ നൂറായില്‍ നാസറുദ്ദീ (57)നെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതോളം തൊഴിലാളികള്‍ സംഘടിച്ച സംഭവത്തിലാണ് അറസ്റ്റ്.  പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് പ്രതിയെ കണ്ടെത്തിയത്. എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സി ഐ ആര്‍ ഫയാസ്, എസ് ഐ എം ഹുസൈന്‍, എ എസ് ഐ അന്‍വര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest