Connect with us

Covid19

രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനം ഇതുവരെയില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ കൊവിഡ് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും നൂറുശതമാനവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതില്‍ വീഴ്ചയുണ്ടായാല്‍ മുന്‍കരുതല്‍ നടപടികളെല്ലാം പാഴാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ചികിത്സാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രത്യേക വിമാനം അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, യു പിയിലെ ബറേലിയില്‍ തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ മേല്‍ അണുനാശിനി തളിച്ച സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest