Connect with us

Kerala

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Published

|

Last Updated

തിരുവനന്തപുരം | 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 20-03-2020ന് കാലാവധി പൂര്‍ത്തിയാകുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം കൂടി ദീര്‍ഘീപ്പിച്ചു. 19-06-2020 വരെ ഈ റാങ്ക് ലിസ്റ്റിന് കാലാവധി ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

18-06-2020 ന് കാലാവധി തീരുന്ന റാങ്ക്‌ലിസ്റ്റുകള്‍ക്ക് 19-06-2020 വരെയോ ഈ തസ്തികകള്‍ക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ കാലാവധി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പിഎസ് സിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഎസ് സി യോഗം ചേരുകയും ലിസ്റ്റുകളുട കാലാവധി ദിര്‍ഘീപ്പിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് പരന്നതിനെ തുടര്‍ന്ന് എല്ലാ പരീക്ഷകളും അഭിമുഖങ്ങളും ഉള്‍പ്പെടെ പി എസ് സി നേരത്തെത്തന്നെ മാറ്റിയിരുന്നു.

---- facebook comment plugin here -----

Latest