Connect with us

Covid19

കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക് ഡൗണ്‍ ലംഘിച്ച് ഡല്‍ഹിയില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടപ്പലായനം നടത്തിയ സംഭവത്തില്‍ കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. എന്നാല്‍, നിലവില്‍ വിഷയത്തിലിടപെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കാനില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു. തങ്ങളുടെ സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായി തെരുവിലിറങ്ങിയത് ഡല്‍ഹിയില്‍ വലിയ ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇവരില്‍ കുറെ പേരെ ബസുകളില്‍ ഡല്‍ഹി അതിര്‍ത്തി കടത്തി വിട്ടിരുന്നു. ടെന്റുകള്‍ സ്ഥാപിച്ച് അവരെ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കുടിയേറ്റ തൊഴിലാളികളുടെ യാത്ര ഒരുതരത്തിലും അനുവദിക്കരുതെന്നും ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിര്‍ത്തികളും അതതു സര്‍ക്കാരുകള്‍ അടയ്ക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest