Connect with us

Covid19

കൊവിഡ്: വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം

Published

|

Last Updated

കൊച്ചി | കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇടക്കാല ജാമ്യം. ഏപ്രില്‍ 30 വരെ ജാമ്യം അനുവദിച്ചു കൊണ്ട് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയവര്‍ക്കാണ് ഇളവ്. സ്ഥിരം കുറ്റവാളികള്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹതയില്ല.

അര്‍ഹരായവരെ ജയില്‍ സൂപ്രണ്ടുമാര്‍ മോചിപ്പിക്കണമെന്നാണ് ഉത്തരവിലുള്ളത്. താമസസ്ഥലത്തെത്തിയാല്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.

Latest