Connect with us

Kerala

മലപ്പുറം ജില്ലയില്‍ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാ ഭരണകൂടം

Published

|

Last Updated

മലപ്പുറം | ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മൊബൈല്‍ റീചാര്‍ജ് ഷോപ്പുകളും കൊറിയര്‍ സേവനങ്ങളും അവശ്യസര്‍വീസായി അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് ഷോപ്പുകള്‍ക്കും കൊറിയര്‍ സ്ഥാപനങ്ങള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട്അഞ്ചുവരെ പ്രവര്‍ത്തിക്കാം.

കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് ഡെലിവറി രാത്രി എട്ട് വരെ ന്ടത്താം. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയുന്നവര്‍ക്ക് സ്ഥാപനത്തിന്റെ ഐ ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.
ഹോട്ടലുകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. പാര്‍സല്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. രാത്രി എട്ടു വരെ ഭക്ഷണത്തിന്റെ ഹോം ഡെലിവറി നല്‍കാം.

Latest