Connect with us

Kerala

മദ്യം കിട്ടിയില്ല; കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ഗുരുതര പരുക്ക്

Published

|

Last Updated

ചങ്ങനാശ്ശേരി | മദ്യം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിലാണ് സംഭവം. ലോട്ടറി കച്ചവടക്കാരനായ പൂവം സ്വദേശി ശശിയാണ് സാരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. രാവിലെ ഏഴോടെ ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്‌സ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യക്കു ശ്രമിച്ചത്.

കാവല്‍ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ ആദ്യം ജനറല്‍ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.