Connect with us

Kerala

കൊവിഡ് 19: മെഡിക്കല്‍ കോളേജിന് അവശ്യവസ്തുക്കള്‍ നല്‍കുമെന്ന് കാന്തപുരം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സജ്ജീകരണങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഇ ആര്‍ രാജേന്ദ്രനുമായി മര്‍കസില്‍ വെച്ചു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

നിലവിലെ സാഹചര്യത്തില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ആവശ്യമായി വരുന്ന വി.പി.ഇ കിറ്റുകള്‍, ജോലിക്കാരെ കൊണ്ടുപോവാനുള്ള വാഹനസൗകര്യം എന്നിവ മര്‍കസ് നല്‍കാമെന്ന് കാന്തപുരം അറിയിച്ചു.

മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി വിഭാഗം തലവന്‍ കെപി സുനില്‍ കുമാര്‍, ഡോ. ഡാനിഷ്, ഡെര്‍മിറ്റോളജി പ്രൊഫ ഡോ. ഇ.എന്‍ അബ്ദുല്ലത്തീഫ്, ലൈസണ്‍ ഓഫീസര്‍ ഹംസ, സഹായി വാദിസലാം ജന. സെക്രട്ടറി കെ.എ നാസര്‍ ചെറുവാടി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest