Connect with us

Covid19

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു; കര്‍ണാടക അതിര്‍ത്തികള്‍ തുറക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തിനും പരാതികള്‍ക്കും ഒടുവില്‍, ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടക തീരുമാനിച്ചു. ചരക്ക് നീക്കത്തിനായി മണ്ണിട്ട് അടച്ച മൂന്ന് വഴികള്‍ തുറക്കുവാനാണ് കര്‍ണാടക തീരുമാനിച്ചത്. മംഗലാപുരം – കാസര്‍കോട്, മൈസൂര്‍ -എച്ച്.ഡി. കോട്ട വഴി മാനന്തവാടി, ഗുണ്ടല്‍പ്പേട്ട് – മുത്തങ്ങ വഴി സുല്‍ത്താന്‍ ബത്തേരി എന്നീ വഴികളാണ് തുറന്നുകൊടുക്കുക.

അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതിനെതിരെ കേരളം കേന്ദ്രത്തിനും കര്‍ണാടക സര്‍ക്കാറിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേരള, കര്‍ണാടക മുഖ്യമന്ത്രിമാരുമായും ചീഫ് സെക്രട്ടറിമാരുമായും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഗതാഗതം ചരക്കുനീക്കത്തിന് തുറന്നുകൊടുക്കാന്‍ കര്‍ണാടക തയ്യാറായത്.

അതേസമയം, വിരാജ്‌പേട്ട് കൂട്ടുപുഴ വഴിയുള്ള ഗതാഗതം ഇപ്പോള്‍ തുറന്നുനല്‍കില്ല. പ്രാദേശിക എതിര്‍പ്പാണ് കാരണം.

Latest