Connect with us

International

കൊവിഡ്: ഇന്ത്യയടക്കം 64 രാജ്യങ്ങള്‍ക്ക് 174 മില്യണ്‍ ഡോളറിന്റെ സഹായവുമായി യു എസ്

Published

|

Last Updated

വാഷിങ്ടണ്‍ | ലോകം മുഴുവന്‍ ദരന്തം വിതച്ചുകൊണ്ടിരിക്കുന്ന കൊവിഡെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയടക്കം 64 രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ധനസഹായം. 174 മില്യണ്‍ ഡോളാറാണ് 64 രാജ്യങ്ങള്‍ക്കായി നല്‍കുക. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് 2.9 മില്യന്‍ ഡോളര്‍ (217 കോടി രൂപയിലധികം) സഹായം ലഭിക്കും.വൈറസ് ബാധ ഗുരുതരമായി നേരിടുന്ന രാജ്യങ്ങള്‍ക്കാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ യുഎസ് പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളര്‍ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള അമേരിക്കന്‍ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം.

ലബോറട്ടറി സംവിധാനങ്ങള്‍ തയ്യാറാക്കുക, രോഗ നിര്‍ണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കാനും മറ്റുമായി ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിന് 2.9 മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Latest