Connect with us

Covid19

തലശ്ശേരി- കുടക് അന്തര്‍സംസ്ഥാന പാത മണ്ണിട്ട് അടച്ച സംഭവം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വൈറസ് വ്യാപനത്തിന്റെ പേരില്‍ തലശ്ശേരി -കുടക് അന്തര്‍സംസ്ഥാന പാത കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ട് അടച്ച സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാത അടച്ചത് നിയമവിരുദ്ധമാണെന്ന് കത്തില്‍ ആരോപിക്കുന്നു.

റോഡ് അടച്ചതോടെ കേരളത്തിലേക്ക് പച്ചക്കറിയുമായി വരുന്ന നിരവധി ലോറികളാണ് മാക്കൂട്ടം ചുരത്തില്‍ കുടുങ്ങിക്കിടക്കുന്നത്. സമയം കഴിയുന്തോറും ലോറികളിലെ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചു പോവുകയാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭയാശങ്കകളോടെയാണ് ലോറി ജീവനക്കാര്‍ ചരക്കിനായി പോയതെങ്കിലും ഇപ്പോള്‍ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയിലാണിവര്‍. മണിക്കൂറുകളായി ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുകയാണെന്നും പൊലീസോ കര്‍ണാടക അധികൃതരോ അനുഭാവപൂര്‍വമായ സമീപനമല്ല സ്വീകരിക്കുന്നതെന്നും ലോറി ഡ്രൈവര്‍മാര്‍പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍കേരളത്തില്‍ നിന്ന് വാഹനങ്ങളെത്തുന്നത് തടയുന്നതിനായാണ് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി റോഡുകള്‍ മണ്ണിട്ട് അടച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തിയെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും മണ്ണ് നീക്കാന്‍ കര്‍ണാടക അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല.

Latest