Connect with us

Gulf

സഊദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോണ്‍ ആക്രമണ ശ്രമം; സഖ്യസേന പരാജയപ്പെടുത്തി

Published

|

Last Updated

ദമാം | സഊദിയിലെ അബഹ, ഖമീസ് മുശൈത്ത് നഗരങ്ങള്‍ക്ക് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഊദി സഖ്യസേന പരാജയപ്പെടുത്തി. സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വിവരം.

യമനില്‍ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോണുകള്‍ സഊദി സഖ്യസേന തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ഹൂത്തികള്‍ ആക്രമണം നടത്തിയതെന്നും തുര്‍ക്കി അല്‍മാലികി പറഞ്ഞു.