Connect with us

Kozhikode

മദ്റസാ മുഅല്ലിംകളുടെ വേതനം ഉറപ്പു വരുത്തണം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മദ്‌റസകളുടെ പ്രവർത്തനവും നിശ്ചലമായിരിക്കെ മദ്‌റസകളിൽ സേവനം ചെയ്യുന്ന മുഅല്ലിംകളെ അവധിക്കാലത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്സയ്യിദ് അലി ബാഫഖിയും ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും മദ്‌റസാ മാനേജ്‌മെന്റുകളോട് അഭ്യർഥിച്ചു.

മദ്‌റസാ നടത്തിപ്പിന് ലഭിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സാമ്പത്തിക സ്രോതസ്സുകളും നിലച്ചുപോയ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും സേവനസന്നദ്ധരായ മദ്‌റസാ മുഅല്ലിംകളെ സഹായിക്കേണ്ട അനിവാര്യ സാഹചര്യമാണിത്. ഇതിന് എല്ലാ മദ്‌റസാ ഭാരവാഹികളും സന്നദ്ധരാവണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
അവധിക്കാലത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും മതപഠനത്തിന് വേണ്ടി സുന്നി വിദ്യാഭ്യാസ ബോർഡ് ഈ മാസം 25ന് ആരംഭിച്ച ഫീ രിഹാബിൽ ഖുർആൻ ഓൺലൈൻ മതപഠന ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിന് മദ്‌റസാ മുഅല്ലിംകളും മാനേജ്‌മെന്റുകളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ദിനേന കാലത്ത് എട്ടിനും 10.30നും രാത്രി 9.30നും സംഘടനാ ചാനലായ മീഡിയാ മിഷൻ യു ട്യൂബ് വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.

Latest