Connect with us

International

കൊവിഡ് ബാധിതർക്ക് സഹായവുമായി ടിക്ക് ടോക്ക്; ലോകാരോഗ്യസംഘടനക്ക് 10 മില്യൺ നൽകും

Published

|

Last Updated

 

ജനീവ | കൊവിഡ് ബാധിതക്ക് സഹായഹസ്തവുമായി ടിക്ക് ടോക്ക്.  ലോകത്തെമ്പാടും ഉപയോക്താക്കളുള്ള ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ക് ടോക്ക് ലോകാരോഗ്യസംഘടനക്ക് 10 മില്യൺ സംഭാവന നൽകും.

ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി റസ്പോൺസ് ഫണ്ടിലേക്കാണ് സംഭാവന നൽകുക. കൊറോണ ബാധിത പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനാണ് ലോകാരോഗ്യസംഘടന ഈ ഫണ്ട് ഉപയോഗിക്കുന്നത്.

മാരക രോഗമായ കൊവിഡ് 19 ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകത്തുടനീളം 24,114 ജീവൻ കവർന്നിട്ടുണ്ട്. മാത്രമല്ല 536,615 ജനങ്ങൾ കൊറോണ പോസിറ്റീവായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest