Connect with us

National

ആര്‍ബിഐ പലിശ നിരക്ക് കുറച്ചു; വായ്പകള്‍ക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം

Published

|

Last Updated

ന്യൂഡല്‍ഹി  |റിസര്‍വ് ബേങ്ക് റിപ്പോ നിരക്കും റിവേഴ്‌സ് റിപ്പോ നിരക്കും കുറച്ചു. റിപ്പോ നിരക്കില്‍ 0.75 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 4. 4 ശതമാനമായി കുറഞ്ഞു.

ഇതോടെ ഭവന , വാഹന വായ്പകളുടെ പലിശ നിരക്ക് കുറയും. ഇതിന് പുറമെ റിവേഴ്‌സ് റിപ്പോ നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്.റിവേഴ്‌സ് റിപ്പോ നിരക്കില്‍ 90 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിവേഴ് റിപ്പോ 4 ശതമാനമായി കുറഞ്ഞു.

റിസര്‍വ് ബേങ്ക ഗവര്‍ണറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പുറമെ എല്ലാത്തരം വായ്പകള്‍ക്കുമുള്ള തിരിച്ചടവിന് മൂന്ന് മാസത്തെ മൊറട്ടോറിയവും ആര്‍ബിഐ ഏര്‍പ്പെടുത്തി.ബേങ്കുകള്‍ക്കും മറ്റ്ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ചത്.

ലോക്ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്നത്. ഇതുമൂലം ഓഹരി വിപണികളും സമ്പദ്‌വ്യവസ്ഥയും സമ്മര്‍ദത്തിലാണ്. ഇതുമൂലം 2019ല്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ പ്രതിസന്ധി ഈ വര്‍ഷവും മറികടക്കാന്‍ സാധിക്കില്ല. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയാണ്. അതേസമയം, 5 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

---- facebook comment plugin here -----