Connect with us

Covid19

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 14വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ ഏപ്രില്‍ 14 വരെ നീട്ടി.കഴിഞ്ഞയാഴ്ചയാണു വിലക്ക് പ്രഖ്യാപിച്ചത്.

കാര്‍ഗോ വിമാനങ്ങള്‍ക്കു വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 31 വരെയാണു നിര്‍ത്തിവച്ചിരിക്കുന്നത്.
ട്രെയിന്‍, മെട്രോ, അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ എന്നിവയെല്ലാം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

Latest