Connect with us

Covid19

മുംബൈ വകോലയിലെ ചേരിപ്രദേശത്തും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയയാള്‍ക്ക്

Published

|

Last Updated

മുംബൈ | മുംബൈ വകോലയിലെ ചേരിപ്രദേശത്തും കൊവിഡ്. ഇറ്റലിയില്‍ നിന്നെത്തിയ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. നേരത്തെ, മുംബൈ സെന്‍ട്രലിലെ ചേരിയിലും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 69കാരിയായ വീട്ടുവേലക്കാരിക്കാണ് ഇവിടെ രോഗം ബാധിച്ചതായി കണ്ടെത്തിയത്.

ഇരു ചേരികളിലെയും നിവാസികളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാനത്ത് ഇതുവരെ 124 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.