സൗദി അറേബ്യയില്‍ വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍

Posted on: March 25, 2020 11:16 pm | Last updated: March 25, 2020 at 11:16 pm
മക്ക | സൗദി അറേബ്യയില്‍ വ്യാഴാഴ്ച മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലുള്ളവര്‍ അവിടെനിന്ന് പുറത്തുകടക്കുകയോ അവിടേക്ക് പ്രവേശിക്കുകയോ അരുതെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജകീയ വിളംബരത്തില്‍ വ്യക്തമാക്കി.
മക്ക, മദീന, റിയാദ് നഗരങ്ങളില്‍ കര്‍ഫ്യൂ വൈകിട്ട് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെയാക്കി കർഫ്യൂ സമയം നീട്ടുകയും ചെയ്തു. ഈ നഗരങ്ങളടക്കം മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ഗവര്‍ണറേറ്റുകളിലും ആവശ്യമെങ്കില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ത്ത് അധികാരം നല്‍കിയിട്ടുമുണ്ട്. വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കർഫ്യൂ ലംഘിച്ചാൽ 10,000 റിയാൽ പിഴയാണ്. ഏകദേശം 2 ലക്ഷം രൂപ.