Connect with us

Eduline

വിദ്യാർഥിക്കായി എൻ ടി എയുടെ ഹെൽപ് ലൈൻ നമ്പറുകൾ

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ എൻ ടി എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) പരീക്ഷകളുമായി ബന്ധപ്പെട്ട  വിദ്യാർഥികളുടെ സംശയനിവാരണത്തിനായി പുതിയ ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. കൊവിഡ് 19 ൻ്റെ ജാഗ്രതയുടെ ഭാഗമായി ഓഫീസിൽ കുറച്ചുപേർ മാത്രമായതിനാൽ  വിദ്യാർഥികളുടെ മുഴുവൻ അന്വേഷണങ്ങൾക്കും മറുപടി നൽകാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നമ്പറുകൾ നൽകിയിരിക്കുന്നത്. NEET, UG, GMain, CMAT, GPAT തുടങ്ങിയ എൻ ടി എ നടത്തുന്ന മുഴുവൻ പരീക്ഷകളുടെയും അന്വേഷണങ്ങൾക്കും ഈ നമ്പർ പ്രയോചനപ്പെടുത്തം.

ഹെൽപ് ലൈൻ നമ്പറുകൾ-
8700028512
8178359845
9650173668
9599676953
8882356803

ഈ നമ്പറുകളിൽ ടെക്സ്റ്റ് മെസ്സേജ് ചെയ്യാനാണ് ഏജൻസി വിദ്യാർഥികളുടെ ആവശ്യപ്പെട്ടിട്ടുള്ളത്. താൽക്കാലികമാണെങ്കിലും പരീക്ഷാ സംബന്ധമായ അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ സന്ദേശം അയക്കാവുന്നതാണ്. പരീക്ഷ സംബന്ധമായ വിവരങ്ങൾ ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചതിനാൽ പുതിയ തിയതി അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാർത്ഥികൾ.

കൂടുതൽ വിവരങ്ങൾക്ക്: https://www.nta.ac.in/ContactUs  എന്ന ലിങ്ക് സന്ദർശിക്കാം.

Latest