Connect with us

National

കൊവിഡിനെ ചെറുക്കാന്‍ മലേറിയ മരുന്ന്; തെറ്റായ പ്രചാരണത്തില്‍പ്പെട്ട് ജനം മരുന്ന് വാങ്ങിക്കൂട്ടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ മലേറിയ മരുന്നിന് കഴിയുമെന്ന പ്രാചരണം വിശ്വസിച്ച് രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ മരുന്ന് വാങ്ങിക്കൂട്ടുന്നു. സംഭവത്തില്‍ ശക്തമായ നടപടിക്ക് കേന്ദ്രം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ മലേറിയക്കുള്ള ഹൈട്രോക്സിക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ട്. ഇത് ആയുധമാക്കിയാണ് ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടുള്ളതല്ല ഹൈട്രോക്‌സിക്ലോറോക്വിന്‍ മരുന്ന് എന്നും പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് തന്നെ ഇതു നല്‍കുന്ന രോഗികളെ പിന്നീട്നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമന്‍ ആര്‍ ഗംഗാഖേധ്കര്‍ പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുള്ളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസിക്കാര്‍ മരുന്ന് നല്‍കരുതെന്ന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

Latest