Connect with us

Kerala

14 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 105

Published

|

Last Updated

തിരുവനന്തപുരം |സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോട സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 105 ആയി . ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. കോഴിക്കോട് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ എട്ട് പേര്‍ ദുബൈയില്‍നിന്നും എത്തിയവരാണ്. ഒരാള്‍ ഖത്തറില്‍നിന്നും എത്തിയതാണ്. ഒരാള്‍ യുകെയില്‍നിന്നും .
രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലാണ് മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

ആകെ നിരീക്ഷണത്തിലുള്ളത് 72460 പേരാണ്. 71994 പേര്‍ വീടുകളിലും 466 പേര്‍ ആശുപത്രിയില്‍ലും നിരീക്ഷണത്തിലുണ്ട്. ഇന്നു മാത്രം 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 4516 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. 3331 സാമ്പിളുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

മഹാമാരിയുടെ ഗൗരവം ഉള്‍ക്കൊണ്ടുള്ള ഇടുപെടല്‍ വേണം. എന്നാല്‍ ലോക്ഡൗണിന്‍രെ ആദ്യ ദിവസം ഇതിന് വിരുദ്ധമായ കാഴ്ചയാണ് കാണാനായത്. ജനങ്ങളുടെ അനാവശ്യമായ യാത്രയും പുറത്തിറങ്ങലും ഇന്ന് ദൃശ്യമായി. ലോക് ഡൗണ്‍ സംബന്ധിച്ച ക്രമീകരണം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിരുന്നു. അതില്‍നിന്നും വ്യത്യസ്തമായ കാര്യങ്ങള്‍ സംഭവിച്ചു.അതിനാല്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്. എല്ലാ യാത്രവാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം, ടാക്‌സി ,ഓട്ടോ എന്നിവ അടിയന്തര സര്‍വീസിനും ഓഷധങ്ങളും മറ്റു അവശ്യ വസ്തുക്കളും കൊണ്ടുവരാന്‍ മാത്രമാകണം. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരു മുതിര്‍ന്ന ആള്‍ക്ക് യാത്ര അനുവദിക്കു. ഒത്തുചേരലുകളില്‍നിന്നും മാറിനില്‍ക്കണം. അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒത്തുചേരരുത്. ഡിപ്പാര്‍ട്ട്‌മെന്‍ര് സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍,പച്ചക്കറി, പലവ്യജ്ഞനം. പാല്‍,മുട്ട ഇറച്ചി കടകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മാത്രം പ്രവര്‍ത്തിക്കണം. കാസര്‍കോട് ജില്ലയില്‍ നേരത്തെ തന്നെ തീരുമാനിച്ച സമയം തുടരും.

സ്വകാര്യ വാഹനങ്ങളില്‍ വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങുന്ന അവസ്ഥ ഇന്ന് കണ്ടു. അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള ഇളവ് അവസരമായി കാണരുത്. എന്തിനാണ് യാത്ര എപ്പോള്‍ തിരിച്ചെത്തും ഏത് വാഹനം എന്ന് കാണിക്കുന്ന സത്യവാങ്മൂലം പോലീസ് വാങ്ങിക്കും. ഫോം വീട്ടില്‍നിന്നുതന്നെ പൂരിപ്പിച്ച് കൈയില്‍ വെക്കണം. വഴിക്ക് പോലീസ് തടഞ്ഞ് ചോദിക്കുമ്പോള്‍ ഈ ഫോം കൊടുക്കാം. അതില്‍ പറയുന്ന കാര്യത്തിനല്ല യാത്ര എങ്കില്‍ നടപടിയുണ്ടാകും. നാട്ടിന്‍പുറങ്ങളിലടക്കം ആള്‍ക്കൂട്ടം അനുവദിക്കില്ല. ഇക്കാര്യത്തില്‍ പോലീസ് നടപടി കൂടുതല്‍ ശക്തമാക്കും. കാസര്‍കോട് ഒരു ഐജിയുടേ നേതൃത്വത്തിലാണ് ഇത് മോണിറ്റ് ചെയ്യുന്നത്. വിനോദത്തിനും ആര്‍ഭാടത്തിനുമുള്ള കടകള്‍ തുറക്കില്ല. സാഹചര്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്. സാധനങ്ങള്‍ക്ക് അല്‍പം വിലകൂട്ടി വില്‍പന നടത്താം എന്ന ധാരണയില്‍ ആരും നീങ്ങണ്ട .പൂഴ്ത്തിവെപ്പും വേണ്ട. ഇത്തരത്തിലുള്ള ചെറിയ പ്രവണത ആരംഭി്ച്ചതായി അറിയുന്നുണ്ട്. ഇക്കാര്യത്തില്‍ പതിവ്‌പോലുള്ള പരിശോധന ശക്തിപ്പെടുത്തും. കുറ്റക്കാര്‍ക്കെതിരെ ഒരുദാക്ഷിണ്യവുമില്ലാത്ത നടപടിയുണ്ടാകും.

അവശ്യസര്‍വീസുകളുടെ ഭാഗമായി ജോലിക്ക് പോകുന്നവര്‍ക്ക് പാസ് നല്‍കാന്‍ ് ക്രമീകരണമായി. മാധ്യമപ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെതിരിച്ചറിയല്‍ കാര്‍ഡ് മതി .അക്രഡിറ്റേഷന്‍ ഇല്ലാത്തവര്‍ അതാത് സ്ഥാപനങ്ങളുടെ ഐഡി മതി. രാത്രി ഡ്യൂട്ടി കഴിഞ്ഞ് പേകുന്ന മാധ്യമപ്രവര്‍ത്തകര്‍ത്ത് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ ഉണ്ടാകില്ല. അതിന് പോലീസിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു