Connect with us

Covid19

വാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ പോലീസിന് സത്യവാങ്മൂലം നല്‍കണം; ഫോം ഡൗണ്‍ലോഡ് ചെയ്യാം

Published

|

Last Updated

തിരുവനന്തപുരം | കൊറോണ വ്യാപനം തടയാന്‍ കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യത്തിന് പുറത്ത് പോകുന്നവര്‍ പോലീസിന് സത്യവാങ്മൂലം എഴുതി നല്‍കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സത്യവാങ്മൂലത്തിന്റെ ഫോം പോലീസ് പുറത്തിറക്കി. പേര്, വാഹന നമ്പര്‍, വിലാസം, ഒപ്പം യാത്ര ചെയ്യുന്ന ആളുടെ വിവരം, തിരിച്ചുപോകുന്ന സമയം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ഇതില്‍ രേഖപ്പെടുത്തണം.

സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. മരുന്നും മറ്റു അവശ്യ വസ്തുക്കളും എത്തിക്കു ന്ന വാഹനങ്ങള്‍ തടയില്ല.

മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതി. മെഡിക്കല്‍ ഷോപ്പ്, പലചരക്ക് കട, പാല്‍, പച്ചക്കറി, ഡാറ്റാ സെന്റര്‍, ഇന്റര്‍നെറ്റ്, ടെലികോം തുടങ്ങി ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയ മേഖലകളിലെ ജീവനക്കാര്‍ക്ക് പാസ് ലഭ്യമാക്കും. ജില്ലാ പൊലീസ് മേധാവിമാരാകും ഈ പാസുകള്‍ വിതരണം ചെയ്യുക.

---- facebook comment plugin here -----

Latest