Connect with us

National

എട്ട് മാസത്തെ തടങ്കലിന് ശേഷം ഉമര്‍ അബ്ദുല്ല മോചിതനായി; വ്യത്യസ്തമായ ലോകമെന്ന് ട്വീറ്റ്

Published

|

Last Updated

ജയില്‍ മോചിതനായി വീട്ടിലെത്തിയ ഉമര്‍ അബ്ദുല്ലാ മാതാപിതാക്കള്‍ക്ക് ഒപ്പം

ശ്രീനഗര്‍/ ന്യൂഡല്‍ഹി | എട്ട് മാസത്തോളം നീണ്ട വീട്ടുതടങ്കലിന് ശേഷം കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിച്ചു. ശ്രീനഗറിലെ അഗഥി മന്തിരമായ ഹരി നിവാസിലാണ് ഉമര്‍ അബ്ദുല്ലയെ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. ഇന്ന് വളരെ വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് താന്‍ എത്തിയതെന്ന് മോചനത്തിന് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.

“ഇന്ന്, ഞങ്ങള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും യുദ്ധമാണ് നടത്തുന്നത്. തന്റെ രാഷ്ട്രീയ എതിരാളിയായ മെഹബൂബ മുഫ്തി ഉള്‍പ്പെടെ തടങ്കലിലാക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണം. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2019 ആഗസ്റ്റ് അഞ്ചിനാണ് ഉമര്‍ അബ്ദുല്ലയെ വീട്ടുതടങ്കലിലാക്കിയത്. പിന്നീട് അദ്ദേഹത്തിന് എതിരെ പൊതു സുരക്ഷാ നിയമം ചുമത്തി. ഉമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയും കരുതല്‍ തടങ്കലിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 13നാണ് അദ്ദേഹം മോചിതനായത്.

Latest