Connect with us

Covid19

കൊവിഡ് 19; അമേരിക്കക്കെതിരെ ഗുരുതര ആരോപണവുമായി ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍ |  അമേരിക്കന്‍ ഉപരോധമുള്ളതിനാല്‍ ഇറാന്‍ രൂക്ഷ മരുന്നുക്ഷാമം നേരിടുകയാണെന്ന് പ്രസിഡന്റ ്ഹസന്‍ റുഹാനി. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊവിഡ് വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയ അപരാധമാണ്. ലോക രാജ്യങ്ങള്‍ ഇതില്‍ ഇടപെടണമെന്നും റുഹാനി വിവിധ ഭരണകര്‍ത്താങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. നിരപരാധികളെ കൊല്ലുന്നത് അവര്‍ക്ക് വിനോദമാണ്. ഇനിയെങ്കിലും ഒരു അറുതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് വൈറസ് യു എസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തില്‍ സഹായം നല്‍കാമെന്ന് യു എസ് പല തവണ ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. വൈറസ് സൃഷ്ടിച്ചത് യു എസ് ആണെന്ന് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണിത്. ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങള്‍ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്.

വൈറസിനെതിരെ ഇറാന്റെ പോരാട്ടത്തിലെ ന്യൂനതകള്‍ ഞങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന മരുന്ന് വൈറസിനെ എക്കാലത്തും ഇറാനില്‍ പ്രതിഷ്ഠിക്കുന്നതാണെങ്കിലോയെന്നും ആയത്തുല്ല അലി ഖമനയി ചോദിച്ചു.

Latest