Connect with us

Covid19

ഓരോ ദിവസവും മരണപ്പെടുന്നവര്‍ നൂറ്കണക്കിന് പേര്‍; കൊവിഡില്‍ വിറങ്ങലിച്ച് ലോകം

Published

|

Last Updated

റോം | മാഹാമാരിയായ കൊവിഡ് 19 വൈറസ് ബാധമൂലം ലോകം മുഴുവന്‍ കണ്ണീരില്‍. മരണ സംഖ്യ ക്രമാതീതമായി ഉയരുന്നു. പുതുതായി രോഗം വിവിധ രാജ്യങ്ങളില്‍ കൂടുതല്‍ പേരില്‍ സ്ഥിരീകരിക്കുകയാണ്. ഇതിനകം വൈറസ് മൂലം 16,500 പേര്‍ ലോകത്തോട് വിട പറഞ്ഞു. ഇറ്റലിയിലെ മരണസംഖ്യ 6077 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 601 പേരാണ് മരണമടഞ്ഞത്.സ്‌പെയിനില്‍ 2311 പേര്‍ക്കും ഇറാനില്‍ 1182പേര്‍ക്കും ജീവനന്‍ നഷ്ടമായി.
വൈറസ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലും മരണ നിരക്ക് വര്‍ധിക്കുകയാണ്. പത്ത് പേര്‍ ഇതിനകം ഇന്ത്യയില്‍ മരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കൊല്‍ക്കത്ത സ്വദേശിയായ 55 കാരന്‍ തിങ്കളാഴ്ച മരിച്ചതോടെയാണ് ഇന്ത്യയിലെ മരണസംഖ്യ പത്തായി ഉയര്‍ന്നത്.

180 ഓളം രാജ്യങ്ങളില്‍ നിന്നായി 378,600 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അചൈനയില്‍ 81,498 പേരിലും ഇറ്റലിയില്‍ 63,927 പേരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിച്ച് രോഗവിമുക്തി നേടിയവരുടെ എണ്ണം 100,982 ആണ്. ഇന്ത്യയില്‍ ഇതുവരെ 500 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ മാത്രം 93 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

 

Latest