Connect with us

Gulf

കൊവിഡ് 19 : ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖല ശക്തം - ജി സി സി ഗവര്‍ണ്ണര്‍ന്മാര്‍

Published

|

Last Updated

ബഹ്‌റൈന്‍  | കൊവിഡ് വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക മേഖല ശക്തമാണെന്ന് തിങ്കളാഴ്ച ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാര്‍ പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തില്‍ അറേബ്യന്‍ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയില്‍ വൈറസ് ചെലുത്തിയ സ്വാധീനം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗള്‍ഫ് ഗവര്‍ണര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം പറഞ്ഞത് .

ഗള്‍ഫ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും സെന്‍ട്രല്‍ ബാങ്കുകളും നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും , കൊറോണ വൈറസിന്റെ സാമ്പത്തിക തകര്‍ച്ചയെ മന്ദീഭവിപ്പിക്കുന്നതിനൊപ്പം ശക്തമായതും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളര്‍ച്ച കൈവരിക്കുന്നതിന് തങ്ങള്‍ക്ക് ലഭ്യമായ ധനനയത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു