Connect with us

Covid19

അടച്ച്പൂട്ടല്‍: മതിയായ കാരണമില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം |കൊവിഡ് വൈറസ് വ്യാപനം തടയാന്‍ സംസ്ഥാനം പൂര്‍ണ അടച്ചുപൂട്ടലിലേക്ക് കടക്കവെ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസിന്റെ മുന്നറിയപ്പ്. അടച്ചുപൂട്ടല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ ഐ ജിമാര്‍, ഡി ഐ ജിമാര്‍, ജില്ലാ പോലീസ് മേധാവിള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അഞ്ച് മുതല്‍ ശക്തമായ പോലീസ് സന്നാഹം നിരത്തുകളില്‍ നിലയുറപ്പിക്കും.

അടച്ചുപൂട്ടല്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മതിയായ കാരണം ഇല്ലാതെ യാത്രചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും.

അവശ്യ സര്‍വീസായി പ്രഖ്യാപിച്ച വിഭാഗങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. ഇത്തരം ആള്‍ക്കാര്‍ക്ക് പോലീസ് പ്രത്യേക പാസ് നല്‍കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.