Connect with us

Covid19

ക്ഷേമപെന്‍ഷനുകള്‍ മാര്‍ച്ച് 31നകം വീടുകളിലെത്തിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷനുകള്‍ മാര്‍ച്ച് 31നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഹോം ക്വാറന്റീനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തിരം ആവശ്യപ്പെട്ടാല്‍ നീതി സ്റ്റോറുകള്‍ വഴി വീടുകളില്‍ എത്തിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ തുടര്‍ന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പ്രവര്‍ത്തിക്കും.
സഹകരണ ബേങ്കുകളിലെ വായ്പക്കാര്‍ക്കു സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് സമിതി നിര്‍ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിനു മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍ മനഃപൂര്‍വം കാലങ്ങളായി വായ്പ തിരിച്ചടക്കാതെ വന്‍കുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും-മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

---- facebook comment plugin here -----

Latest