Connect with us

Kerala

കോഴിക്കോട് ജില്ലയില്‍ 31 കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചു

Published

|

Last Updated

കോഴിക്കോട് | കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 31 കെയര്‍ സെന്റെറുകള്‍ ഒരുക്കിയതായി അധികൃതര്‍ .ജില്ലയിലെ കോളജുകള്‍, ഹോസ്റ്റലുകള്‍, ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോട്ടേജുകള്‍ എന്നിവയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കെയര്‍ സെന്റെറുകളാക്കി മാറ്റിയത്. ആശുപത്രികളിലേക്ക് പരിധിയില്‍ കൂടുതല്‍ രോഗികളെത്തുന്ന സാഹചര്യം വന്നാല്‍ ഈ കെയര്‍ സെന്റെറുകളിലാവും ബാക്കിയുള്ളവരെ പ്രവേശിപ്പിക്കുക. ഇവിടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കും.

ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ രണ്ട് പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.സമീപ ദിവസങ്ങില്‍ നാട്ടിലെത്തിയ 8000ത്തോളം പ്രവാസികളാണ് കോഴിക്കോട് ജില്ലയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.