Gulf
യുഎഇയില്‍ ഷോപ്പിംഗ് മാളുകള്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും

അബൂദബി | കൊറോണ വൈറസ് പടരുന്നത് തടയാന്‍ രാജ്യത്തെ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചുപൂട്ടാന്‍ യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയവും ദേശീയ അടിയന്തര, പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയും തീരുമാനിച്ചു. ഷോപ്പിംഗ് സെന്ററുകള്‍, മാളുകള്‍, മത്സ്യം, മാംസം, പച്ചക്കറി വിപണികള്‍ എന്നിവ മാര്‍ച്ച് 24 മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിര്‍ദേശം.
അടച്ചിടല്‍ റെസ്റ്റോറന്റ്കള്‍ക്കും ബാധകമാണ്. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഫാര്‍മസികള്‍, ഫുഡ് റീറ്റെയ്ല്‍ ഔട്ട്‌ലെറ്റുകള്‍, കോപ്പറേറ്റീവ് സോസൈറ്റിസ്, ഗ്രോസറി സ്റ്റോര്‍സ്, സൂപ്പര്‍ മാര്‍കറ്റ്‌സ് എന്നിവ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.
---- facebook comment plugin here -----