Connect with us

International

കൊവിഡ് ആശങ്കയില്‍ ജയില്‍ ചാടാന്‍ ശ്രമം: കൊളംമ്പിയയില്‍ 23 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബൊഗോട്ട | കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ ആവശ്യമായ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കൊളംമ്പിയന്‍ ജയിലില്‍ തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. അക്രമത്തിനിടയില്‍ ജയില്‍ ചാടന്‍ ശ്രമിച്ച 23 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 83 പേര്‍ക്ക് പരുക്കേറ്റതായും കൊളംമ്പിയന്‍ നിയമമന്ത്രി മാര്‍ഗരില്ലെ കബെല്ലോയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബൊഗോട്ടയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലായ ലാ മൊഡേലോയിലാണ് സംഭവം. ജയിലിലെ ആരോഗ്യ സംവിധാനങ്ങള്‍ കുറവാണെന്നും ആളുകളുടെ എണ്ണം കൂടുതലാണെന്നും ആരോപിച്ച് തടവുകാര്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തടുവകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്.

അതേ സമയം ജയില്‍ വൃത്തിഹീനമാണെന്ന ആരോപണം നിയമമന്ത്രി തള്ളി. ജയിലില്‍ ശുചീകരണ പ്രശ്‌നം ഇല്ലെന്നും ഈ കലാപം അത് കാരണമല്ലെന്നും വ്യക്തമാക്കി. കൊവിഡ് ബാധിച്ച് ഒരാള്‍ പോലും ജയിലില്‍ ഐസൊലേഷനിലില്ലെന്നും ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയില്‍ ചാടാന്‍ ശ്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റവും വസ്തുക്കള്‍ നശിപ്പിച്ചത് സംബന്ധിച്ച കുറ്റവും ചുമത്തി. ജയിലില്‍ വെടിവയ്പ്പ് നടന്നത് അറിഞ്ഞ് നിരവധി പേരാണ് ജയിലിന് മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചറിയാന്‍ തടിച്ചുകൂടിയിരിക്കുന്നത്.

Latest