Connect with us

International

ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികളെ കാണാതായി

Published

|

Last Updated

മസ്‌കത്ത് | ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ഒഴുക്കില്‍പ്പെട്ട് രണ്ട് മലയാളികളെ കാണാതായി. മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്. ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍മുറിച്ച് കടക്കാന്‍ ശ്രമിക്കവെ ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം.

ഒഴുക്കില്‍പെട്ട വാഹനത്തില്‍ നിന്ന് ഇവര്‍ സുഹൃത്തിനെ വിളിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. തിരച്ചിലില്‍ ഇവരുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. ഇബ്രിയില്‍ മറ്റൊരു മലയാളിയുടെ വാഹനവും ഒഴുക്കില്‍പ്പെട്ടു. അല്‍ മഹാ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനീഷിന്റെ വാഹനമാണ് ഒഴുക്കില്‍പെട്ടത്. എന്നാല്‍ അനീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.

 

Latest