Connect with us

National

കേരള വിദ്യാർഥികൾ നാട്ടിലെത്താൻ മാർഗമില്ലാതെ യു പി യിൽ കുടുങ്ങി

Published

|

Last Updated

ലക്നൗ | അലഹാബാദ് നവാബ് ഗഞ്ച് ലെ ജാമിഅ: താജുശ്ശരീഅ: അറബിക് കോളജിലേക്ക് ഉപരി പഠനത്തിന് പോയ കേരളത്തിലെ പതിമൂന്ന് വിദ്യാർഥികൾ യാത്രാ മാർഗങ്ങൾ നിലച്ചതോടെ നാട്ടിൽ എത്താൻ പ്രയാസപ്പെടുന്നു.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ശഫീഖ്, മുഹമ്മദ് നാഫിഹ്, മുഹമ്മദ് ഉവൈസ്, സൽമാൻ സിറാജ്, ആശിഖ് എന്നിവരും മുഹമ്മദ് ഉനൈസ് (തൃശൂർ), അൽ അമീൻ (തിരുവനന്തപുരം), അസ്ലം (ആലപ്പുഴ), ഹാശിർ അക്ബർ (പാലക്കാട്), ബിലാൽ മുഹ്സിൻ കോട്ടയം, മംഗലാപുരത്തുള്ള ആസിഫ്, ജുനൈദ്, മുഹമ്മദ് ശരീഫ് എന്നിവരുമാണ് യു പിയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനാകാതെ കഴിയുന്നത്.

നേരത്തെ ട്രെയിൻ  ടിക്കറ്റ് എടുത്തിരുന്നെങ്കിലും ജനകീയ കർഫ്യൂ ആയതിനാൽ ട്രെയിൻ യാത്ര റദ്ദായതാണ് അസൗകര്യം നേരിട്ടത്. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി   ഇവരെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുന്നുണ്ടെന്ന്  അംജദീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Latest